കെ.എ.പി ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു. ഇന്ന് രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കെ.എ.പി ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി കോമ്പൗണ്ടിലെ മരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ.

24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസ് വകുപ്പിന്റെ നിരവധി സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനത്തിലെത്തിയ മോഷ്ടാക്കള്‍ മരം യന്ത്രവാള്‍ ഉപയോഗിച്ച്‌ മുറിച്ചുകൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ വിലമതിപ്പുള്ള ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണ് വിവരം. നേരത്തേയും കെ.എ.പി ആസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷണം പോയിരുന്നുവെങ്കിലും പരാതിപ്പെടാതെ മുക്കിയതായിട്ടാണ് വിവരം. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക്ക് ഷീറ്റിട്ട്മൂടിയ നിലയിലാണ്. ഏറെ പഴക്കം ചെന്ന വിലമതിക്കാനാവാത്ത ഇത്തരത്തിലുള്ള വേറെയും ചന്ദനമരങ്ങള്‍ കെ.എ.പി കോമ്പൗണ്ടിലുണ്ട്. കണ്ണപുരം പോലീസ് സ്‌റ്റേന്‍ പരിധിയിലാണ് സംഭവം നടന്നതെങ്കിലും ഇതേവരെ പരാതി ലഭിച്ചില്ലെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...