വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് ചന്ദനക്കടത്ത് ; അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് കാറിൽ ചന്ദനം കടത്താന്‍ ശ്രമം. സംഭവത്തിൽ അഞ്ചു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. വാട്ടര്‍ അതോറിറ്റി വാടകയ്ക്ക് എടുത്ത് ഓടിക്കുന്ന കാറിനുള്ളില്‍ ചന്ദനം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 40 കിലോ ചന്ദനത്തടികളാണ് പിടിച്ചെടുത്തത്. കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശികളായ ഷാജുദ്ദീന്‍, നൗഫല്‍, മണി, ശ്യാമപ്രസാദ്, അനില്‍ എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താനായിരുന്നു ശ്രമം. ഇതിനായി വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങളായി വാടകകയ്ക്ക് എടുത്ത് ഓടിക്കുന്ന വാഹനം സംഘടിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ക്ക് വാട്ടര്‍ അതോറിറ്റിയുമായി ബന്ധമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വാഹനവും പ്രതികളെയും തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി. പ്രതികളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് കോഴിക്കോട് കല്ലാനോട് എന്ന സ്ഥലത്തുവെച്ച് 25 കിലോയോളം ചന്ദനത്തടികളും മറ്റു രണ്ട് പ്രതികളും പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...

വിദ്യാർത്ഥി സമരങ്ങളിലെ പോലീസിന്റെ മൃഗീയ അടിച്ചമർത്തൽ; അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
പൂനെ: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...

ഛോട്ടാ രാജന് വീണ്ടും തിരിച്ചടി; വ്യാജ പാസ്‌പോർട്ട് കേസിൽ ഏഴ് വർഷം തടവുശിക്ഷയും 55,000...

0
ചെന്നൈ: വ്യാജരേഖകള്‍ ചമച്ച് തെറ്റായ പേരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കിയ കേസില്‍...