പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാതെ അരുവാപ്പുലത്തെ ചന്ദന വില്‍പ്പനശാല

For full experience, Download our mobile application:
Get it on Google Play

കോന്നി: പൊതുജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാതെ അരുവാപ്പുലത്തെ ചന്ദന വില്‍പ്പനശാല. പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിപ്പോയുടെ കീഴില്‍ അരുവാപ്പുലം വെണ്‍മേലിപ്പടിക്ക് സമീപം ആരംഭിച്ച ചെറുകിട ചന്ദന വില്പന ശാലയുടെ സ്‌ട്രോങ്ങ് റൂം ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പൊതു ജനങ്ങള്‍ക്കായി ചന്ദനം സുലഭമായി ലഭ്യമാക്കുന്നതിന് 2018 ജനുവരി 25 ന് ഇറക്കിയ വനം വകുപ്പിന്റെ പ്രത്യേക വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദനം ചില്ലറ വില്‍പ്പനശാല ആരംഭിച്ചത്. 2019 ല്‍ വനം വകുപ്പില്‍ നിന്നും അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌ട്രോങ്ങ് റൂം നിര്‍മ്മിച്ചത്. ക്‌ളീങ്ങിന് ഷെഡ്, സ്‌ട്രോങ്ങ് റൂം എന്നിവയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

സാധാരണ ജനങ്ങള്‍ക്ക് ക്ഷേത്രങ്ങളുടെയും മറ്റും ആവശ്യങ്ങള്‍ക്ക് മറയൂരില്‍ നിന്നുമാണ് ചന്ദനം വാങ്ങേണ്ടി വരുന്നത്. ഇത് ഒഴിവാക്കുന്നതിനും ശുദ്ധമായ ചന്ദനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഇത്തരത്തില്‍ ഒരു സ്‌ട്രോങ്ങ് റൂം നിര്‍മ്മിച്ചത്. സ്‌ട്രോങ്ങ് റൂം നിര്‍മ്മിക്കുന്നതിന് മുന്‍പ് തന്നെ മറയൂര്‍ ചന്ദനം ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു. ഓഫീസിനുള്ളില്‍ ആണ് ഈ ചന്ദനം സൂക്ഷിച്ചിരുന്നത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ വീടിന് ഭീഷണിയായി നില്‍ക്കുന്ന ചന്ദന മരങ്ങള്‍, ഉണങ്ങിയ ചന്ദന മരങ്ങള്‍, വീട് വെക്കുന്നതിനായി മുറിച്ച് മാറ്റുന്ന ചന്ദന മരങ്ങള്‍ എന്നിവ ഇവിടെ എത്തിച്ച് വില്‍പ്പന നടത്തുന്നതിനുള്ള സൗകര്യവും ചന്ദന സ്‌ട്രോങ്ങ് റൂം തുറന്ന് നല്‍കിയാല്‍ പ്രവര്‍ത്തികമാകും. തഹല്‍സീദാര്‍ അടങ്ങുന്ന സംഘം ഉള്‍പ്പെടെ പരിശോധന നടത്തി ചന്ദനം മുറിച്ച് മാറ്റി ഒരു വിഹിതം ഉടമസ്ഥന് നല്‍കുന്നതാണ് രീതി. എന്നാല്‍ കെട്ടിടം ഉദ്ഘാടനം നടത്തി തുറന്ന് നല്‍കാത്തതിനാല്‍ ഇതൊന്നും നടന്നില്ല. മറയൂരില്‍ നിന്നും എത്തിച്ച ചന്ദനം വിറ്റ് മാത്രം ലക്ഷങ്ങള്‍ വരുമാനം നേടുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം നടത്തി തുറന്ന് നല്‍കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...