കണ്ണൂരില്‍ ചന്ദന മോഷ്ടാക്കൾ പിടിയിൽ ; പോലീസ് ക്യാമ്പിലെ ചന്ദന മരങ്ങളും മോഷ്ടിച്ചത് ഇവരെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചന്ദന മോഷണ സംഘത്തിലെ രണ്ട് പേർ കണ്ണൂരിലെ ചക്കരക്കല്ലിൽ അറസ്റ്റിൽ. ഇരുവേലിയിൽ നിന്ന് ചന്ദനം മോഷ്ടിച്ച സംഘത്തിലുളളവരാണ് പിടിയിലായത്. മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദനമരം മോഷ്ടിച്ചതും ഇവരാണെന്നാണ് പോലീസിന്‍റെ സംശയം. ഇരുവേലിയിലെ വീട്ടുവളപ്പിലെ രണ്ട് ചന്ദനമരങ്ങൾ ഈ മാസം പതിനഞ്ചിന് മുറിച്ച് കടത്തിയിരുന്നു. ഈ കേസിലാണ് ശിവപുരം സ്വദേശികളായ ലിജിലും ശ്രുതിനും പിടിയിലായത്. ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് അറസ്റ്റ്. നാലംഗ സംഘമാണ് മോഷ്ടിക്കാനെത്തിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

പകല്‍ സമയത്ത് ചന്ദന മരങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ നോക്കിവെയ്ക്കും. എന്നിട്ട് രാത്രി പോയി മുറിക്കുകയാണ് അവരുടെ പതിവെന്ന് പോലീസ് പറയുന്നു. ജില്ലയിൽ ചന്ദന മോഷണങ്ങൾ ഈയിടെ പതിവാണ്. എപ്പോഴും പോലീസ് കാവലുളള മാങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിലെ ചന്ദന മരങ്ങൾ വരെ മോഷണം പോയി. അതിന് പിന്നിലും ഈ സംഘമെന്നാണ് പോലീസിന്‍റെ സംശയം. കഴിഞ്ഞ മാർച്ചിലും ഈ മാസം പതിമൂന്നിനുമാണ് റൂറൽ എസ്പി ഓഫീസ് കൂടിയുളള സ്ഥലത്തെ ചന്ദന മരങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഇപ്പോൾ പിടിയിലായവരുടെ ടവർ ലൊക്കേഷൻ ആ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് പ്രദേശത്തായിരുന്നു. എന്നാൽ ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. കൊമ്പുകൾ കയറിട്ട് കെട്ടി മരം വീഴാത്ത രീതിയിൽ മുറിച്ചാണ് ഇവർ കടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...