തെന്മലയിൽ ചന്ദനം കടത്ത്, പിന്നാലെ നിരീക്ഷണ ക്യാമറയും കവർന്നു ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തെന്മല: ചന്ദനം മുറിച്ചുകടത്തിയ മോഷ്ടാക്കൾ ചന്ദനക്കാട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും അടിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ. ആര്യങ്കാവ് കടമാൻപാറ ചന്ദനക്കാട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ചന്ദനക്കാട്ടിലെ വാച്ചർമാർ നടത്തിയ അന്വേഷണത്തിലാണ് മരം മുറിച്ചുകടത്തിയതു കണ്ടെത്തിയത്. മരത്തിന്റെ ചുവടിനോടു ചേർന്ന ഭാഗമാണ് കടത്തിയത്. ചന്ദനക്കാട്ടിലെ മോഷണം തടയാൻ സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയാണ് നഷ്ടമായത്. മനുഷ്യരോ മൃഗങ്ങളോ ക്യാമറയ്ക്കു മുന്നിലൂടെ പോകുമ്പോൾ ഫ്ലാഷ് അടിച്ച് ചിത്രം ക്യാമറയിലെ മെമ്മറി കാർഡിൽ സേവ് ചെയ്യും. ക്യാമറ മരങ്ങളിൽത്തന്നെ ചങ്ങലയിട്ട് ബന്ധിക്കുകയും പ്രത്യേക ബെൽറ്റുകൊണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. മരത്തിനോടു ചേർന്ന ഭാഗത്തെ ഈ ബെൽറ്റ് മൂർച്ചയുള്ള ആയുധംകൊണ്ട് മുറിച്ചുമാറ്റിയാണ് ക്യാമറ കവർന്നത്. ചന്ദനമരം മുറിച്ചപ്പോൾ തങ്ങളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതു മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ക്യാമറയും കൊണ്ടുപോയത്. കടമാൻപാറ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...