ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു സ്ഥലത്തെത്തി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന.
പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നത്. വെടിവെയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും പുഷ്പാര്‍ച്ചന നടത്തിയ ശേഷം സന്ദീപ് വാചസ്പതി ആരോപിച്ചു.
ചാനല്‍ ചര്‍ച്ചകളില്‍ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാനഘട്ടത്തിലാണ് തീരുമാനമായത്. ഭാരതത്തിലെ പൗരന്‍ എന്ന നിലയിലെ ഇത് എന്റെ കടമായാണെന്നും സന്ദീപ് പറഞ്ഞു.
ചാനല്‍ ചര്‍ച്ചകളില്‍ നിറസാന്നിധ്യമായ സന്ദീപ് വചസ്പതി അമ്പലപ്പുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാനഘട്ടത്തിലാണ് തീരുമാനമായത്. പ്രചരണത്തിനിടെ അദ്ദേഹത്തോട് വോട്ട് തരില്ലെന്ന് പറഞ്ഞ വോട്ടറോട് വളരെ മാന്യവും കൃത്യവുമായ രീതിയില്‍ പെരുമാറിയ സന്ദീപ് വാചസ്പതിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു.