മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ എന്ത് പിഴച്ചു എന്നാണ് ന്യായീകരണ ക്യാപ്‌സൂൾ : സന്ദീപ് ജി. വാര്യര്‍.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന് കൊല്ലത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെ കാര്യം വന്നപ്പോള്‍ മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ എന്ത് പിഴച്ചു എന്നാണ് ന്യായീകരണ ക്യാപ്‌സൂളെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.

മക്കള്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍മാര്‍ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച്‌ ശീലിക്കുന്നതാണ് നല്ലത്. കാരണം അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ മകളിലേക്കും മിസ്റ്റര്‍ മരുമകനിലേക്കും വ്യവസായ മന്ത്രിയുടെ മകനിലേക്കുമാണ് വരാനിരിക്കുന്നതെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മകന്‍ സ്പിരിറ്റ് കേസില്‍ പ്രതിയായതിന് കൊല്ലത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ പാര്‍ട്ടിയാണ് സിപിഎം. 2008 ല്‍ കായംകുളത്ത് വച്ചു 400 ലിറ്റര്‍ സ്പിരിറ്റും കാറുമായി രാഷ് ലാല്‍ എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

തല്‍സമയം രാഷ് ലാലിന്റെ പിതാവ് D. രാധാകൃഷ്ണന്‍ CPM കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഓഫീസ് സെക്രട്ടറിയും കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷനെ വച്ചു.

സഖാക്കള്‍ പി.രാജേന്ദ്രന്‍, കെ .വരദരാജന്‍, മേഴ്‌സി കുട്ടി അമ്മ. തുടര്‍ന്ന് പിതാവ് ഡി രാധാകൃഷ്ണനെതിരെ നടപടി വന്നു. മുഴുവന്‍ സംഘടനാ ചുമതലകളില്‍ നിന്നും നീക്കി. പൊതുരംഗത്ത് നില്‍ക്കുന്ന പിതാവ് സ്വന്തം മകന്‍ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാക്കുന്നതില്‍ പരാജയം എന്നതായിരുന്നു കണ്ടെത്തല്‍. നടപടി നേരിട്ട രാധാകൃഷണന്‍ ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഉണ്ട്.

സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്റെ കാര്യം വന്നപ്പോള്‍ മകന്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍ എന്ത് പിഴച്ചു എന്നാണ് ന്യായീകരണ ക്യാപ്‌സൂള്‍. മക്കള്‍ ചെയ്ത കുറ്റത്തിന് അച്ഛന്‍മാര്‍ എന്തു പിഴച്ചു എന്ന് ന്യായീകരിച്ച്‌ ശീലിക്കുന്നതാണ് നല്ലത്. കാരണം അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ മകളിലേക്കും മിസ്റ്റര്‍ മരുമകനിലേക്കും വ്യവസായ മന്ത്രിയുടെ മകനിലേക്കുമാണ് വരാനിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...