ശ്രീനിവാസിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാര്‍ സഹായ നിധി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി സംഘപരിവാര്‍. കുടുംബത്തെ സംരക്ഷിക്കുന്നതിനായി സംഘപരിവാര്‍, സഹായ നിധി രൂപീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘ഈ കുടുംബത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള ചുമതല നമ്മുടെ നാടിനെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്. ഉദാരമായി സഹായിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.’,..’ കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

കണ്ടാലറിയാവുന്ന ആറ് പേരാണ് കൊലപാതകം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. ആറ് പേരായിരുന്നു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേര്‍ കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....