വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കള്‍ക്ക് അഭിനന്ദനം ; പരിഹസിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്ന സാധാരണക്കാരിയെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഷാനിമോള്‍ പരിഹസിച്ചു. തന്നെ രാജ്യസഭയിലേക്ക് അയക്കാത്തതിലുള്ള പരിഭവം നേരിട്ട് പറയാതെ നേതൃത്വത്തെ വരികള്‍ക്കിടയിലൂടെ പരിഹസിച്ച്‌ തീര്‍ക്കുകയായിരുന്നു ഷാനിമോള്‍.

തുടക്കം നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്ന ഭാവത്തിലായിരുന്നു. വിപ്ലവകരമായ തീരുമാനത്തിലൂടെ വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്നയാളെ രാജ്യസഭയിലേക്ക് അയച്ച നേതാക്കള്‍ക്ക് അഭിനന്ദനം. ഇത് ദേശീയതലത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യും. സാധാരണക്കാരിയായ പൊതുപ്രവര്‍ത്തകയെയാണ് രാജ്യസഭയില്‍ എത്തിച്ചതെന്ന് കൂടി ഷാനിമോള്‍ പറഞ്ഞതോടെ വാക്കുകളിലെ മുന നേതാക്കള്‍ തിരിഞ്ഞു. പക്ഷേ വിടാന്‍ ഭാവമില്ലായിരുന്നു ഷാനിമോള്‍ക്ക്. റവല്യൂഷന്‍ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാന്‍ നേതൃത്വം മറന്നുവെന്ന് കൂടി ഷാനിമോള്‍ പറഞ്ഞുവെച്ചു.

തെരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ് രാജ്യസഭാ സ്ഥാനാര്‍ഥി പട്ടിക കൈമാറിയത്. സമിതിയെ നോക്കുകുത്തിയാക്കിയ നേതാക്കള്‍ അഭിനന്ദനം ഒരിക്കല്‍ കൂടി അറിയിച്ചാണ് ഷാനിമോള്‍ വിഷയം അവസാനിപ്പിച്ചത്. ഷാനിമോള്‍ തൊടുത്ത പരിഹാസത്തിന്റെ അമ്പുകള്‍ തങ്ങളെ സ്പര്‍ശിച്ചിട്ടില്ലെന്ന ഭാവത്തില്‍ മറുപടി പറയാതിരിക്കാനുള്ള അടവ് മറ്റ് നേതാക്കളും കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...