കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാർഥങ്ങൾക്കാണ് സ്കൂളുകളുടെയും പ്രീ-യൂണിവേഴ്സിറ്റി കോളേജ് കാമ്പസുകളുടെയും പരിസരത്ത് നിരോധനമേർപ്പെടുത്തിയത്. വിദ്യാഭ്യാസ്ഥ സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ ഇവയുടെ വിൽപ്പനയോ സൗജന്യ വിതരണമോ പരസ്യമോ പാടില്ലെന്നാണ് ഉത്തരവ്. വെള്ളിയാഴ്ചയാണ് കർണാടക ആരോ​ഗ്യമന്ത്രി യു ടി ഖാദർ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിറക്കിയത്. ഇത് കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർക്കും ഫുഡ് സേഫ്റ്റി വിഭാ​ഗം നിർദേശം നൽകിയിട്ടുണ്ട്.

ലംഘിക്കുന്നവർക്കെതിരേ ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. കഴിഞ്ഞമാസം സംസ്ഥാനത്തെ 134 സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും എല്ലാം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ സ്കൂളുകൾക്ക് സമീപം നിൽക്കുന്നതായി കണ്ടെത്തിയത്. കോളേജ് കാന്റീനുകളിലടക്കം ഇത്തരം ഭക്ഷണങ്ങളുണ്ടെന്നും കണ്ടെത്തി. ഏകദേശം 53 ഭക്ഷണസാമ്പിളുകളും അധികൃതർ പരിശോധനയിൽ ശേഖരിച്ചിരുന്നു. തുടർന്നാണ് ജങ്ക് ഫുഡിന് നിരോധനം ഏർപ്പെടുത്താനും തീരുമാനിച്ചത്. അടുത്തിടെ മഹാരാഷ്ട്ര സർക്കാരും സമാനരീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...

ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

0
പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന...

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...