തിരുവനന്തപുരം : എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബത്തെ ഏറ്റെടുത്ത് സംഘപരിവാര്‍.
ഭാരതീയ ജനതാ പാര്‍ട്ടിയും വിവിധ ക്ഷേത്രസംഘടനകളും ശിഷ്ടകാലം ഈ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. അഡ്വ.രഞ്ജിത്ത് ശ്രീനിവാസനെ ജിഹാദി കൊലയാളി സംഘം വീട്ടില്‍ക്കയറി സ്വന്തം അമ്മയുടെയും പ്രിയ പത്‌നിയുടെയും പിഞ്ചുമക്കളുടെയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സമൂഹ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ജീവിതം ഹോമിക്കപ്പെട്ടത്. മികച്ച അഭിഭാഷകന്‍ എന്ന നിലയില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ കുടുംബത്തെ സംരക്ഷിച്ചു പോന്നിരുന്നത്. പ്രായമായ അമ്മയെയും ആറിലും ഒന്‍പതിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളെയും അകാലത്തില്‍ വിധവയാക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉദാരമതികളായ പ്രിയ സഹപ്രവര്‍ത്തകരും ദേശസ്‌നേഹികളും അഭ്യുദയകാംക്ഷികളും തങ്ങളാലാവുന്ന സഹായങ്ങള്‍ കുടുംബത്തിന് എത്തിച്ച് നല്‍കണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു.