സ്കൂൾ മാനേജറിൽ നിന്ന് ഈടാക്കിയാണെങ്കിലും ഗസ്റ്റ് അധ്യാപികയുടെ ശമ്പളം നൽകണം ; മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : 2019 ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ ദിവസവേതനത്തില്‍ ജോലി ചെയ്ത അധ്യാപികക്കുള്ള ശമ്പളം സ്കൂള്‍ മാനേജറില്‍ നിന്നു ഈടാക്കിയാണെങ്കില്‍ പോലും ഉടന്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആലപ്പുഴ കണ്ടങ്കരി ദേവീവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി ചെയ്ത അധ്യാപികക്ക് ശമ്പളം നല്‍കാനാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവന്ന എം.എസ്. ശ്രീലക്ഷ്മി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറെ കമ്മീഷന്‍ സിറ്റിങ്ങില്‍ വിളിച്ചു വരുത്തി. ഗസ്റ്റ് അധ്യാപികയുടെ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം പത്ര പരസ്യത്തിന്‍റെ പകര്‍പ്പ് ഹാജരാക്കിയിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള നിയമനമായതിനാലാണ് നിയമനത്തിന് അംഗീകാരം നല്‍കാത്തതെന്നും പറയുന്നു.

എന്നാല്‍ നിഷേധാത്മക നിലപാടാണ് സ്കൂള്‍ മാനേജര്‍ കമ്മീഷന് മുന്നില്‍ സ്വീകരിച്ചത്. സ്കൂള്‍ മാനേജര്‍ നിയമാനുസരണം നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സാങ്കേതിക പ്രശ്നം മാത്രമാണ് വേതനം നല്‍കാത്തതിന് പിന്നിലുള്ളതെന്ന് കമ്മീഷന്‍ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പും സ്കൂള്‍ മാനേജരും പരസ്പരം പഴി ചാരുകയാണെന്ന് കമ്മീഷന്‍ അറിയിച്ചു. സാങ്കേതികത്വം പറഞ്ഞ് ജോലി ചെയ്ത കാലത്തെ ശമ്പളം നിഷേധിക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവില്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...