പാലക്കാട്: സ്പീക്കർ എ എൻ ഷംസീറിനും യൂത്ത് ലീഗിനും എതിരെ കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാർ സംഘടനകൾ. പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു മുദ്രാവാക്യം വിളി. ഹിന്ദുത്വത്തെ അപമാനിച്ചാൽ പച്ചയ്ക്കിട്ട് കത്തിക്കും, പള്ളിപ്പറമ്പിൽ കുഴിച്ചുമൂടും എന്നതടക്കമാണ് മുദ്രാവാക്യങ്ങൾ. ഇന്നലെ വൈകിട്ടാണ് കൊപ്പത്ത് പ്രതിഷേധ ജാഥ അരങ്ങേറിയത്. വി.എച്ച്.പി, ബിജെപി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഷംസീറിനെയും യൂത്ത് ലീഗിനെയും കൂടാതെ പാണക്കാട് കുടുംബത്തിനെതിരെയും ജാഥയിൽ അപകീർത്തികരമായ മുദ്രാവാക്യങ്ങളുയർന്നു. സ്പീക്കർ എന്ന നിലയിൽ ഷംസീറിന്റെ ഭാഗത്ത് നിന്ന് ഉപയോഗിക്കാൻ പാടില്ലാത്ത പരാമർശങ്ങളുണ്ടായി എന്നാണ് ആരോപണം. ഗണപതി മിത്ത് ആണെന്ന ഷംസീറിന്റെ പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033