ശംഖുമുഖം ദേവീ ക്ഷേത്രത്തില്‍ കുരിശ് രൂപത്തില്‍ നിര്‍മ്മിക്കുന്ന മണിമന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശംഖുമുഖം ദേവീ ക്ഷേത്രത്തില്‍ കുരിശ് രൂപത്തില്‍ നിര്‍മ്മിക്കുന്ന മണിമന്ദിരത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. മണിമന്ദിരം നിര്‍മ്മിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്. മണിമന്ദിരത്തിന്റെ നിര്‍മ്മാണം ക്ഷേത്രവാസ്തുവിന് വിരുദ്ധമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ക്ഷേത്രമുറ്റത്തെ ഈ കുരിശുരൂപം ക്ഷേത്രാചാരങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആരോപണം. അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന മണിമന്ദിരം പ്രവാസിയായ രഞ്ജിത്ത് ശങ്കര്‍ വഴിപാടായി നിര്‍മ്മിച്ച്‌ നല്‍കുന്നതാണ്. മണിമന്ദിരത്തിന്റെ നിര്‍മ്മാണ ചുമതല ക്ഷേത്ര ഉപദേശക സമിതിയ്‌ക്ക് ആയിരുന്നു. കുരിശ് രൂപത്തില്‍ മണിമന്ദിരം ഉയര്‍ന്നതിന് പിന്നാലെ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചതായി രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കി. കുരിശ് ആകൃതിയിലുള്ള മണിമന്ദിരത്തിന് മാറ്റം വരുത്തുമെന്ന് ഉപദേശക സമിതി സെക്രട്ടറി പി സാഹു അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...