സഞ്ജീവനും ഭാര്യയും ഒരേക്കർ വയലിൽ കൃഷിചെയ്ത ജീരകശാലയ്ക്ക് നൂറുമേനി വിളവ്‌

For full experience, Download our mobile application:
Get it on Google Play

പാലക്കുന്ന് : പാട്ടത്തിനെടുത്ത വയലില്‍ സഞ്ജീവനും ഭാര്യ സരോജിനിയും ഇത്തവണ കൃഷിചെയ്ത ജീരകശാലയ്ക്ക് നൂറുമേനി വിളവ്‌. സ്വന്തമായി സ്ഥലമില്ലെങ്കിലും നെല്‍ക്കൃഷിയോടുള്ള താത്‌പര്യംമൂലം വര്‍ഷങ്ങളായി പാട്ടത്തിനെടുത്ത വയലില്‍ ഇവര്‍ മുടങ്ങാതെ കൃഷിചെയ്യുന്നുണ്ട്. സാധാരണ ചെയ്തിരുന്ന അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ മാറ്റി ഇത്തവണ ഒരേക്കറില്‍ ജീരകശാലയാക്കുകയായിരുന്നു.

മികച്ച വിളവും ലഭിച്ചു. മൂന്നരപ്പതിറ്റാണ്ടായി പാട്ടഭൂമിയിലെ കൃഷിയായതിനാല്‍ കരമടച്ച രസീതില്ല. അതിനാല്‍ വിളവെടുത്ത നെല്ല് സര്‍ക്കാര്‍ താങ്ങുവിലയില്‍  വില്‍ക്കാനാവുന്നില്ലെന്ന് ഈ കര്‍ഷകന്‌ പരാതിയുണ്ട്. വിളവെടുത്ത നെല്ലിന് മറ്റുമാര്‍ഗത്തില്‍ വിപണി കണ്ടെത്തുകയാണ് ഈ കുടുംബം. ഉദുമ പാക്യാരയിലെ നാലുസെന്റ് ഭൂമിയില്‍ പഞ്ചായത്ത് നല്‍കിയ വീട്ടിലാണ് താമസിക്കുന്നത്. സഞ്ജീവന്‍ മികച്ച ക്ഷീരകര്‍ഷകനുമാണ്. കരിപ്പോടി പാടത്തെ ജീരകശാല വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ സൈനബ അബൂബക്കര്‍, കസ്തൂരി ബാലന്‍ എന്നിവരും വയലിലെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...