പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടി പോലീസ് പിടിയില്‍ ആയി. കൊലപാതകികള്‍ക്ക് കൃത്യം നടത്താന്‍ വാഹനം നല്‍കുകയും രക്ഷപ്പെടാന്‍ സഹായം നല്‍കുകയും ചെയ്ത നസീര്‍ പുളിയന്തെടി എന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ആണ് പിടിയിലായത്. കാമ്പ്രാത്ത് ചള്ള സ്വദേശിയായ നസീര്‍ ഒളിവില്‍ കഴിയവെയാണ് പോലീസ് പിടികൂടിയത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലപാതകത്തിനുപയോഗിച്ച കാര്‍ തമിഴ്നാട്ടില്‍ കൊണ്ട് പോയി പൊളിച്ചത് നസീര്‍ ആണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 15 നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖയായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കേസില്‍ ഇത് വരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് -പോപുലര്‍ ഫ്രണ്ട് ഒത്തു കളിയാണ് മുഴുവന്‍ പ്രതികളെയും അറസ്റ് ചെയ്യാന്‍ വൈകുന്നതിന് കാരണം എന്ന് ബി ജെ എപി ആരോപിച്ചിരുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു പ്രതി കൂടി പിടിയില്‍ ആവുന്നത്.