പാടത്ത്​ വിത്ത്​ വിതക്കുന്നതിനിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഞ്ചപ്പാടത്ത് വിത്ത് വിതയ്ക്കുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മേപ്രാല്‍ നടുവിലേപ്പുരയ്ക്കല്‍ പൊന്നച്ചന്‍ യോഹന്നാന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ വീടിനടുത്തുളള പുതുക്കാട് കൈപ്പുഴാക്ക പാടത്ത് വിത നടത്തുന്നതിനിടെയാണ് യോഹന്നാന്‍ കുഴഞ്ഞു വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരയ്‌ക്കെത്തിച്ച്‌ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. അമ്പലക്കര മൈലക്കാട് സാലമ്മയാണ് ഭാര്യ. മക്കള്‍: സോളി, സോണി (മാള്‍ട്ട). മരുമകന്‍: ആന്റണി ഫിലിപ്പ് (കാരയ്ക്കല്‍). ശവസംസ്‌കാരം വെളളിയാഴ്ച 12-ന് മേപ്രാല്‍ സെന്റ് ജോണ്‍സ് യാക്കോബായ പളളി സെമിത്തേരിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഴിമതി ആരോപണം : മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിട്ടു

0
തിരുവനന്തപുരം: അഴിമതി ആരോപണത്തെത്തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിച്ചു....

മര്യാദകേടാണ് കോൺഗ്രസ്സേ, ഇത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂ ; പ്രധാന്റെ രാജിയിലെ...

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ...

തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

0
തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ...

അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ...

0
ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍...