സഞ്ജിത്ത് വധക്കേസ് ; ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി പോലീസ് പിടിയില്‍ ആയി. കൊലപാതകികള്‍ക്ക് കൃത്യം നടത്താന്‍ വാഹനം നല്‍കുകയും രക്ഷപ്പെടാന്‍ സഹായം നല്‍കുകയും ചെയ്ത നസീര്‍ പുളിയന്‍തെടി എന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്‍ ആണ് പിടിയിലായത്. കാമ്പ്രാത്ത് ചള്ള സ്വദേശിയായ നസീര്‍ ഒളിവില്‍ കഴിയവെയാണ് പോലീസ് പിടികൂടിയത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം കൊലപാതകത്തിനുപയോഗിച്ച കാര്‍ തമിഴ്നാട്ടില്‍ കൊണ്ട് പോയി പൊളിച്ചത് നസീര്‍ ആണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ 15 നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ  ആര്‍എസ്‌എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖയായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കേസില്‍ ഇത് വരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് -പോപുലര്‍ ഫ്രണ്ട് ഒത്തു കളിയാണ് മുഴുവന്‍ പ്രതികളെയും അറസ്റ് ചെയ്യാന്‍ വൈകുന്നതിന് കാരണം എന്ന് ബി ജെ എപി ആരോപിച്ചിരുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു പ്രതി കൂടി പിടിയില്‍ ആവുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...