സന്നിധാനത്തെ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി സന്നിധാനം ആശുപത്രി സദാ സജ്ജം. ഭക്തരുടെ തിരക്ക് ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ഉറപ്പുവരുത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍.
ജീവിതശൈലി രോഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും ജിവിതശൈലി രോഗമുള്ളവരും തീര്‍ത്ഥാടന യാത്രയില്‍ കൃത്യമായി മരുന്ന് കഴിക്കണെന്നും കഴിക്കുന്ന മരുന്നിന്റെ കുറിപ്പടി കയ്യില്‍ കരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്. എമര്‍ജന്‍സി സര്‍വ്വീസിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സും ചരല്‍മേടിന്‍ ഫോറസ്റ്റിന്റെ ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട് ഇതിനു പുറമെ പുതുതായി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് കൂടി പ്രവര്‍ത്തനമാരംഭിക്കും. ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും പമ്പയിലും സഞ്ചാര പാതയിലും സന്നിധാനത്തും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...