ശബരിമല : സന്നിധാനത്ത് ഇടമുറിയാതെ മേള വര്‍ഷം പെയ്തിറങ്ങി. അതില്‍ ഭക്ത ഹൃദയങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. കണ്ണൂര്‍ തലശ്ശേരി തൃപുട വാദ്യ സംഘമാണ് അയ്യപ്പന് മുന്നില്‍ വാദ്യാര്‍ച്ചന നടത്തിയത്. പതികാലത്തിലായിരുന്നു പഞ്ചാരി മേളത്തിന്‍റെ തുടക്കം. പിന്നീട് ചെണ്ട, കുഴല്‍, ഇലത്താളം എന്നിവയുമായി ഒരു മണിക്കൂര്‍ മേളപ്പെരുക്കം തീര്‍ത്തു. വിപിന്‍ കെ പാറാലിന്‍റെ നേതൃത്വത്തില്‍ 21 അംഗ സംഘമാണ് ഭക്തിയുടെ താളത്തില്‍ കൊട്ടിക്കയറിയത്.
സംഘത്തില്‍ 16 വയസിന് താഴെയുള്ള 10 പേര്‍ ഉണ്ടായിരുന്നു. ഇതില്‍ 7 പേരും കന്നി സ്വാമിമാരാണ്. തന്‍റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളുടെ അരങ്ങേറ്റം പൂര്‍ത്തിയാക്കിയതോടെയാണ് വാദ്യാര്‍ച്ചന നടത്തിയതെന്നും 18-ാം തവണയാണ് ദര്‍ശനത്തിന് എത്തുന്നതെന്നും വിപിന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് 18 പേരുമായെത്തി ഈ യുവാവ് അയ്യപ്പന് മുന്നില്‍ കളരിപ്പയറ്റ് നടത്തിയിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പേരുമായെത്തി വാദ്യാര്‍ച്ചന നടത്താന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയോടെയാണ് സംഘം മലയിറങ്ങിയത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]