ആരെങ്കിലും കോടതിയില്‍ പോയാല്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടി വരുമെന്ന് കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോടതിയുടെ തീരുമാനം വരും മുമ്പ് സജി ചെറിയാന്റെ കാര്യത്തില്‍ സിപിഎം തീരുമാനം എടുത്തത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. ഏകപക്ഷീയമായിട്ടാണ് സിപിഎം ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. അത് ശരിയല്ല. കാരണം, അദ്ദേഹം ഭരണഘടനയെ വിമര്‍ശിച്ചതല്ല, അവഹേളിച്ചതാണെന്നാണ് മുരളീധരന്റെ വിമർശനം. സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയെ അവഹേളിച്ചയാളെയാണ് കോടതിയുടെ അഭിപ്രായം അറിയുന്നതിന് മുമ്പ് മന്ത്രിസഭയിലേക്ക് എടുത്തത്. അത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെ മറ്റാരെങ്കിലും കോടതിയെ സമീപിച്ചാല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവരും. അത് ഇപ്പോള്‍ തന്നെ വഷളായി നില്‍ക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വഷളായി നിര്‍ത്താനേ സാധിക്കൂവെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് നിലവിൽ ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്‌കാരികവകുപ്പുകള്‍ തന്നെ നല്‍കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...