സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ തിരക്കേറുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പഭക്‌തര്‍ക്കും ഭക്ഷണം നല്‍കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ്‌ ദേവസ്വം ബോര്‍ഡ്‌. രാവിലെ ആറിന്‌ സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാത്രി വരെയും തുടരും. പ്രഭാത ഭക്ഷണം രാവിലെ 11 വരെയാണ്‌ വിളമ്പുന്നത്‌. 12 മുതല്‍ 3:30 വരെയാണ്‌ ഉച്ചഭക്ഷണം. പുലാവും കറികളുമാണ്‌ ഉച്ചഭക്ഷണം. രാത്രി 6:30 മുതല്‍ ഭക്‌തരുടെ തിരക്ക്‌ അവസാനിക്കുന്നത്‌ വരെ അത്താഴവും നല്‍കുന്നുണ്ട്‌. ഒരേ സമയം 1000 പേര്‍ക്ക്‌ ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ്‌ ഊട്ടുപുര ഒരുക്കിയിട്ടുള്ളത്‌. ഭക്‌തജനതിരക്ക്‌ കൂടുന്നതനുസരിച്ച്‌ 2500 പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയും. ഭക്ഷണ അവശിഷ്‌ടങ്ങള്‍ അതത്‌ സമയത്ത്‌ തന്നെ പവിത്രം ശബരിമലയുടെ വോളന്റീയര്‍മാര്‍ ഇന്‍സിനറേറ്ററില്‍ എത്തിക്കുന്നുണ്ട്‌. 50 സ്‌ഥിരം ജീവനക്കാരും 200 ദിവസവേതനക്കാരും ചേര്‍ന്നാണ്‌ ശബരിമലയില്‍ എത്തുന്ന ഭക്‌തര്‍ക്ക്‌ ഭക്ഷണം ഒരുക്കി നല്‍കുന്നത്‌.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...