ശ്രീനാരായണ പ്രസ്ഥാനങ്ങൾ സംസ്കൃത ഭാഷ പ്രോത്സാഹിപ്പിക്കണം ഡോ.എം.എം ബഷീർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഗുരുദേവ കൃതികളും ദർശനങ്ങളും ഹൃദസ്ഥമാക്കാൻ ദേവ ഭാഷയായ സംസ്കൃതം പാഠ്യവിഷയമാക്കണമെന്ന് പ്രശസ്ത ആത്മീയ പ്രഭാഷകൻ എം.എം ബഷീർ പറഞ്ഞു. ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ വൈദിക യോഗത്തിഎന്‍റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ശ്രീനാരായണ ദർശന പഠനശിബിരം സപര്യ 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ ഗുരു ധാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം എസ്.വിജയാനന്ദ് അനുഗ്രഹ പ്രഭാഷണം നടത്തി. സപര്യ 2022 ലോഗോ പ്രകാശനവും ഐഡന്റിറ്റി കാർഡ് വിതരണവും സംഘടനാ സന്ദേശവും യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവ്വഹിച്ചു.

യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ മോഹനൻ , ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, മോഹനൻ കൊഴുവല്ലൂർ, വൈദിക യോഗം വൈസ് ചെയർമാൻ സജിത്ത് ശാന്തി, ജോ.കൺവീനർ സതീഷ് ബാബു, വനിതാ സംഘം യൂണിയൻ പ്രസിഡമെന്‍റ് ഐഷാ പുരുഷോത്തമൻ, യൂത്ത്മൂവ്മെന്‍റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, യൂണിയൻ ധർമ്മസേന കോർഡിനേറ്റർ വിജിൻ രാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. വൈദിക യോഗം യൂണിയൻ ചെയർമാൻ സൈജു പി.സോമൻ സ്വാഗതവും കൺവീനർ ജയദേവൻ തന്ത്രി കൃതജ്ഞതയും പറഞ്ഞു. സപര്യ 2022 ആദ്യ ശ്രീനാരായണ പഠന ക്ലാസ് 2022 മെയ് 14 ശനിയാഴ്ച രാവിലെ 9.30 ന് യൂണിയൻ വക സരസകവി മൂലൂർ സ്മാരക ഹാളിൽ ആരംഭിക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...