Thursday, April 25, 2024 3:12 pm

സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രണ്ടും നാലും സെമസ്റ്ററുകൾ എം. എ, എം. എസ്‍സി, എം. എസ്. ഡബ്ല്യു, എം. എഫ്. എ, എം. പി. ഇഎസ്, രണ്ടാം സെമസ്റ്റർ പി. ജി. ഡിപ്ലോമ, രണ്ടും നാലും ആറും സെമസ്റ്ററുകൾ ബി. എ., ബി. എഫ്. എ, എട്ടാം സെമസ്റ്റർ ബി. എഫ്. എ, ഏഴാം സെമസ്റ്റർ ബി. എഫ്. എ.(ഇംപ്രൂവ്മെന്റ്), രണ്ടാം സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾക്ക് ഓഫ് ലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് ഒന്ന്. ഫൈനോടെ മാർച്ച് 10വരെയും സൂപ്പർ ഫൈനോടെ മാർച്ച് 16 വരെയും അപേക്ഷിക്കാം. ഏപ്രിൽ 24 ന് പരീക്ഷകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സാഹിത്യ മത്സരങ്ങൾ ; അവസാന തീയതി ജനുവരി 15
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കവിതകൾ, കഥകൾ, നോവലുകൾ, നാടകങ്ങൾ, സിനിമ സ്ക്രിപ്റ്റ്, സംഗീത ആൽബത്തിലേക്കുള ഗാനങ്ങൾ എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ സംസ്കൃത ഭാഷയിലായിരിക്കും. സംസ്കൃത ഭാഷയറിയുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരങ്ങൾക്ക് പ്രായ നിബന്ധനയില്ല. ആനുകാലികമോ സാമാന്യ ജനത്തിന് താല്പര്യമുളളതോ ആയ വിഷയങ്ങളായിരിക്കണം രചനകൾക്ക് തെരഞ്ഞെടുക്കേണ്ടത്. ഒരാൾക്ക് എത്ര രചനകൾ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. കഥ, കവിത, സംഗീത ആൽബം എന്നീ ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 6001/രൂപ, 4001/-രൂപ, 3001/-രൂപ കാഷ് അവാർഡുകൾ നൽകും. ഈ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന 20 സ്ഥാനം വരെ നേടുന്നവർക്ക് 1001/- രൂപ വീതം പ്രോത്സാഹനസമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോവൽ, നാടകം, സിനിമ സ്ക്രിപ്റ്റ് എന്നീ ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10001/-രൂപ, 7001/-രൂപ, 5001/-രൂപ ക്യാഷ് അവാർഡുകൾ ലഭിക്കും. ഈ ഇനങ്ങളിൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവർക്ക് 3001/-രൂപ വീതം പ്രോത്സാഹന സമ്മാനങ്ങൾ നൽകും. തെരെഞ്ഞടുക്കപ്പെടുന്ന കൃതികളുടെ പ്രസിദ്ധീകരണം സർവ്വകലാശാല നിർവ്വഹിക്കും. എല്ലാ വിഭാഗങ്ങളിലും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ദൈർഘ്യമുളള പരീശീലന ക്യാമ്പ് സംഘടിപ്പിക്കും. രചനകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഇ മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447910406,8075464403

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...