കോന്നിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണം ; കോന്നി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ആളുകൾ മരണപ്പട്ട സാഹചര്യത്തിൽ കോന്നിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണമെന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആവശ്യമുയർന്നു. കോന്നിയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും രാത്രി സമയങ്ങളിൽ ആണ് ഇത്തരം ഭക്ഷ്യവിഷബാധകൾക്കുള്ള സാധ്യതകൾ കൂടുതലും. അതിനാൽ രാത്രി അഞ്ച് മണി മുതൽ പത്ത് മണിവരെയുള്ള സമയങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനകൾ കർശനമായി നടപ്പാക്കണം.

തട്ടുകടകളിൽ അടക്കം പരിശോധനകൾ നടത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർറ്റിസി ബസ് ജീവനക്കാരുടെ യാത്രക്കാരോടുള്ള സമീപനം മോശമാണെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ആവശ്യമുയർന്നു. കോന്നി ചന്ദനപ്പള്ളി റോഡിൽ ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡ് സംബന്ധിച്ച് നിരവധി പരാതികൾ ആണ് ഉയരുന്നത്.

റോഡിൽ ഓടകൾക്ക് സ്ളാബുകൾ സ്ഥാപിക്കാൻ ഉള്ളത് അടിയന്തിരമായി ചെയ്ത് തീർക്കേണ്ടത് ആവശ്യമാണെന്നും അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ നിർദേശം നൽകി. കോന്നി അരുവാപ്പുലം റോഡിൽ വാട്ടർ അതോറിട്ടി പൈപ്പ് സ്ഥാപിക്കാൻ ഉള്ള കുഴി ശരിയായ രീതിയിൽ മൂടിയിട്ടില്ല. ഇത് വലിയ അപകട ഭീഷണി ആണ് ഉയർത്തുന്നത്.

ഊട്ടുപാറയിൽ പുതിയ പാറമട ആരംഭിക്കുന്നതിനുള്ള നീക്കം നടക്കുന്നു എന്നും മൈനിങ് ആൻഡ് ജിയോളജിയുടെ അനുമതി മാത്രമാണ് ഇതിന് ലഭിച്ചിരിക്കുന്നത് എന്നും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് പറഞ്ഞു. അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ ജേക്കബ് ജോർജ്ജ്,വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ,ജന പ്രതിനിധികൾ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...