അപകടക്കെണിയായി റോഡിൽ നിരന്ന കല്ലുകൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിൽ നിന്ന കല്ലുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് ഉയർത്തി നിർമ്മിച്ചത് മൂലം ഇടറോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് വന്നുചേരുന്ന ഭാഗം ഉയർന്നതിനെ തുടർന്ന് വാഹനങ്ങൾക്ക് കയറി ഇറങ്ങുവാൻ മെറ്റലുകൾ നിരത്തുകയാണ് ഇവർ ചെയ്യുന്നത്. എന്നാൽ നിരത്തുന്ന മെറ്റലുകൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തത് മൂലം ഇവ കാലക്രമേണ റോഡിലേക്ക് നിരന്ന് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ചൈനാമുക്ക് മൂന്നിടങ്ങളിലാണ് ഇത്തരത്തിൽ ഉയർത്തി നിർമിച്ചിരിക്കുന്നത്.

ഇരുചക്ര വാഹനായാത്രക്കാർ ആണ് ഇതിൽ ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. പ്രധാന റോഡിൽ നിന്നും ഇടറോഡുകളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാരും വാഹനങ്ങളും തെന്നി വീഴുന്നത് പതിവായി മാറിയിരിക്കുകയാണ്. പാറക്കല്ലുകൾ നിരത്തുന്ന ഈ ഭാഗം ശരിയായ രീതിയിൽ കയറ്റം കുറച്ച് ടാർ ചെയ്തിരുന്നെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു എന്നും യാത്രക്കാർ പറയുന്നു. കൂടാതെ ഈ ഭാഗത്ത് വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ കാറുകളുടെയും മറ്റ് ചെറിയ വാഹനങ്ങളുടെയും അടിഭാഗം ഇടിക്കുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യ സംഭവമായി മാറുകയാണ്.

കൂടാതെ റോഡിൽ നിരക്കുന്ന കല്ലുകൾ വാഹനങ്ങളുടെ ടയറുകൾ കയറി ഇറങ്ങി തെറിച്ച് യാത്രക്കാരുടെ ദേഹത്ത് കൊണ്ട് അപകടങ്ങൾ സംഭവിക്കുന്നതിനും ഇത് കാരണമാകും. പൂങ്കാവ് ചൈനാ മുക്ക് റോഡ്,മങ്ങാരം മാരൂർപാലം റോഡ്, മങ്ങാരം ചൈനാമുക്ക് റോഡ് തുടങ്ങിയവ സംസ്ഥാന പാതയിൽ സംഗമിക്കുന്ന ഭാഗത്താണ് ഈ പ്രശ്‍നം കൂടുതലും.റോഡിലെ ഇത്തരം ഭാഗങ്ങൾ അടിയന്തിരമായി ടാർ ചെയ്യണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...