കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസും കാലടി എസ്.എൻ.ഡി.പി ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ജൂൺ എട്ടിന് വൈകിട്ട് ആറിന് എസ്.എൻ.ഡി.പി ലൈബ്രറി ഹാളിൽ നടക്കുമെന്ന് സെന്റർ കോ-ഓർഡിനേറ്റർ ഡോ.അജയ് എസ് ശേഖർ അറിയിച്ചു. സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസറും സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടറുമായ ഡോ.ടി.മിനി സെമിനാർ നയിക്കും. ‘ബുദ്ധദർശനം മലയാള വിവർത്തനങ്ങളിലൂടെ’ എന്നതാണ് വിഷയം. ഫെയ്സ്ബുക്ക് ലൈവിലൂടെയും (ബുധസംഗമം കാലടി) സെമിനാറിൽ പങ്കെടുക്കാം.
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ബുദ്ധദർശനത്തിൽ സെമിനാർ ജൂൺ എട്ടിന്
RECENT NEWS
Advertisment