ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ 12 ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഐ. ടി. വിഭാഗത്തിൽ പ്രോഗ്രാമർ (മൂന്ന് ഒഴിവുകൾ), ജൂനിയർ പ്രോഗ്രാമർ (നാല് ഒഴിവുകൾ), ട്രെയിനി പ്രോഗ്രാമർ (അഞ്ച് ഒഴിവുകൾ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം.

1. പ്രോഗ്രാമർ
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. /ബി. ടെക്. /എം. സി. എ. / എം. എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി. എച്ച്. പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിംഗ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സി. സി. എൻ. എ. സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. വേതനം : പ്രതിമാസം 30,000 /- രൂപ

2. ജൂനിയർ പ്രോഗ്രാമർ
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. / ബി. ടെക്. /എം. സി. എ. /എം. എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി. എച്ച്. പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിംഗ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സി. സി. എൻ. എ. സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം വേതനം : പ്രതിമാസം 21,420 /- രൂപ

3. ട്രെയിനി പ്രോഗ്രാമർ
യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബി. ഇ. / ബി. ടെക്. ബിരുദം. ജാവ, പി. എച്ച്. പി. ഫ്രെയിംവർക്കിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ബിരുദം നേടി നാല് വർഷം കഴിഞ്ഞവരാകരുത്. വേതനം : പ്രതിമാസം 10,000 /- രൂപ
പ്രായം നിലവിലുളള സർക്കാർ നിബന്ധനകൾ പ്രകാരമായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...