സംസ്കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ അഞ്ചിന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ മെയ് അഞ്ചിന് കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. രാവിലെ 10.15ന് സർവ്വകലാശാല ഭരണവിഭാഗം കാര്യാലയത്തിലെ ശ്രീ ശങ്കര പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ശ്രദ്ധാഞ്ജലിയോടെ ആഘോഷങ്ങൾ ആരംഭിക്കും. 10.30ന് സംഗീത വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ നടക്കും. 10.30ന് സംഘടിപ്പിച്ചിരിക്കുന്ന ശ്രീ ശങ്കര വാർഷിക പ്രഭാഷണത്തിൽ വൈസ് ചാൻസലർ ഡോ.എം.വി നാരായണൻ ആമുഖ പ്രഭാഷണം നിർവ്വഹിക്കും.

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ഫിസിക്സ് വിഭാഗം മുൻ പ്രൊഫസർ പി.പി ദിവാകരൻ ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിക്കും. ‘ഭാരതത്തിന്റെ സാംസ്കാരിക തനിമയുടെ രൂപീകരണത്തിൽ ഗണിതശാസ്ത്രത്തിന്റെ സ്ഥാനം’ എന്നതാണ് പ്രഭാഷണ വിഷയം. ശാസ്ത്രസംവർദ്ധിനി കേന്ദ്രം ഓണററി ഡയറക്ടർ പ്രൊഫ.വി.രാമകൃഷ്ണ ഭട്ട് എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ, ശങ്കരജയന്തി ആഘോഷ കമ്മിറ്റി കൺവീനർ ഡോ.വി.കെ ഭവാനി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് യൂട്ടിലിറ്റി സെന്ററിലെ സെമിനാർ ഹാളിൽ എം.എഫ്.എ വിദ്യാർത്ഥികളുടെ ചിത്രകലാ പ്രദർശനവും വൈകിട്ട് നാലിന് ഭരതനാട്യം, മോഹിനിയാട്ടം വിഭാഗങ്ങളുടെ നൃത്താവതരണവും നടക്കും.

സംസ്കൃത സർവ്വകലാശാല : പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മെയ് മൂന്നിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി. എ. പരീക്ഷ (സോഷ്യൽ മീഡിയ ആൻഡ് സൈബർ എത്തിക്സ്) മെയ് നാലിലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...