സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഓഗസ്റ്റ് 17

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിലേയ്ക്ക് (രണ്ട് സെമസ്റ്ററുകൾ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. 50% മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി, സംസ്കൃതത്തിൽ അടിസ്ഥാന പരിജ്ഞാനമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആകെ 20 സീറ്റുകൾ.

ഹൈബ്രിഡ് മോഡിൽ ഓൺലൈനായും ഓഫ് ലൈനായുമാണ് പ്രോഗ്രാം നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയും മറ്റ് ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ എട്ടുവരെയുമായിരിക്കും ക്ലാസുകൾ. സർവ്വകലാശാലയുടെ എൽ. എം. എസ്. പ്ലാറ്റ്ഫോമിലൂടെയായിരിക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുക. അപേക്ഷ ഫീസ് ഓൺലൈനായി സമർപ്പിക്കണം. പ്രവേശന പരീക്ഷ ഓൺലൈനായി ഓഗസ്റ്റ് 29ന് വൈകിട്ട് ഏഴിന് നടക്കും. സെപ്തംബർ നാലിന് ഫലം പ്രസിദ്ധീകരിക്കും. സെപ്തംബർ ഏഴ്. എട്ട് തീയതികളിൽ വൈകിട്ട് ഏഴിന് ഓൺലൈൻ ഇന്റർവ്യൂ നടക്കും. സെപ്തംബർ 13ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...