സംസ്കൃത സർവ്വകലാശാല ഗവേഷക അദാലത്ത് മാർച്ച് നാലിന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2015 ഡിസംബർ ഒന്നിന് മുമ്പായി പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്ത് നാളിതുവരെ പ്രബന്ധം സമർപ്പിക്കാത്ത ഗവേഷകർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പ്രബന്ധം സമർപ്പിക്കുന്നതിനായി മാർച്ച് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ അദാലത്ത് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. യു ജി സി യുടെ 2015 റഗുലേഷൻ ബാധകമല്ലാത്ത ഗവേഷകർക്ക് മാത്രമാണ് അദാലത്തിൽ പങ്കെടുക്കുവാൻ കഴിയുക. അദാലത്തിൽ അപേക്ഷ സമർപ്പിക്കുന്ന അപേക്ഷകർ നിർദ്ദിഷ്ട ഗൂഗിൾ ഫോമിൽ രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18. 2014 ഡിസംബർ ഒന്ന് മുതൽ 2015 നവംബർ 30 വരെ രജിസ്ട്രേഷൻ നേടിയ (2014 അഡ്മിഷൻ, 2012 റഗുലേഷൻ അവസാന ബാച്ച്) ഗവേഷകർക്ക് സ്വാഭാവിക കാലാവധിക്ക് ഉപരിയായി ഒരു വർഷം കാലയളവ് കൂടി അനുവദിച്ചിട്ടുണ്ട്. 2015 നവംബർ മാസം വരെ രജിസ്ട്രേഷനുളള ഫുൾ ടൈം ഗവേഷകർക്ക് 2024 വരെയും പാർട്ട് ടൈം ഗവേഷകർക്ക് 2026 നവംബർ വരെയും ഗവേഷണ കാലയളവ് ദീർഘിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കാലയളവ് ദീർഘിപ്പിച്ച് ലഭിച്ച ഗവേഷകർ അദാലത്തിൽ അപേക്ഷ നൽകേണ്ടതില്ല. 2014 നവംബർ 30 വരെ പിഎച്ച്.ഡി. രജിസ്ട്രേഷൻ നേടിയ, അദാലത്തിൽ അപേക്ഷ സമർപ്പിക്കാത്ത എല്ലാ ഗവേഷകരുടെയും പിഎച്ച്. ഡി. രജിസ്ട്രേഷൻ ഇനിയൊരു അറിയിപ്പില്ലാതെ റദ്ദാകുന്നതായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...