തിരുവല്ല : സാൻ്റാ ഹാർമണി 2024 തിരുവല്ല രാമന്‍ചിറയില്‍ സംഘടിപ്പിക്കും. പൗരാവിയുടെയും വിവിധ ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും സംയുക്താതാഭിമുഖ്യത്തിൽ 18 ന് വൈകുന്നേരം 3.30 ന് എം.സി.റോഡിൽ രാമൻചിറയിൽ ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിക്കും. മതസൗഹാർദ്ദം ഊട്ടി ഉറപ്പിച്ചുകൊണ്ട് വിവിധ മത പുരോഹിതർ സമാധാന സന്ദേശം നൽകും. അഡ്വ.മാത്യു ടി.തോമസ്.എം.എൽ എ സാൻറാ ഹാർമണി 2024 ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ ഐപിഎസ് സന്ദേശറാലി ഫളാഗ് ഓഫ് ചെയ്യും.
സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിക്കുന്ന റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേൽക്കും. തിരുവല്ല അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകും. തുടർന്ന് കലാ പരിപാടികൾ അരങ്ങേറും. സംഘാടക സമിതി രക്ഷാധികാരി ആയി അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എയും, സഹ രക്ഷാധികാരികളായി നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിയും സംഘടക സമിതി ചെയർമാൻ ആയി ആർ. ജയകുമാറും നേതൃത്വം നൽകും.വ്യാപാര സ്ഥാപനങ്ങളിൽ അലങ്കാരങ്ങൾ ക്രമീകരിക്കുകയും മികച്ച അലങ്കാരങ്ങൾ നടത്തുന്ന കടകൾക്ക് സമ്മാനം നൽകുകയും ചെയ്യും.