സാൻ്റാ ഹാർമണി 2024 ഡിസംബര്‍ 18ന് തിരുവല്ല രാമന്‍ചിറയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാൻ്റാ ഹാർമണി 2024 തിരുവല്ല രാമന്‍ചിറയില്‍ സംഘടിപ്പിക്കും. പൗരാവിയുടെയും വിവിധ ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും സംയുക്താതാഭിമുഖ്യത്തിൽ 18 ന് വൈകുന്നേരം 3.30 ന്  എം.സി.റോഡിൽ രാമൻചിറയിൽ ബൈപ്പാസിനു സമീപം  പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രാർത്ഥന ഗാനത്തോടെ സമ്മേളനം ആരംഭിക്കും. മതസൗഹാർദ്ദം ഊട്ടി ഉറപ്പിച്ചുകൊണ്ട് വിവിധ മത പുരോഹിതർ സമാധാന സന്ദേശം നൽകും.  അഡ്വ.മാത്യു ടി.തോമസ്.എം.എൽ എ സാൻറാ ഹാർമണി 2024 ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ  പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ ഐപിഎസ്  സന്ദേശറാലി ഫളാഗ് ഓഫ് ചെയ്യും.

സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിക്കുന്ന റാലിയെ കരിമരുന്നു കലാപ്രകടനത്തോടെ വരവേൽക്കും. തിരുവല്ല അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകും. തുടർന്ന് കലാ പരിപാടികൾ അരങ്ങേറും. സംഘാടക സമിതി രക്ഷാധികാരി ആയി  അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എയും, സഹ രക്ഷാധികാരികളായി നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിയും സംഘടക സമിതി ചെയർമാൻ ആയി ആർ. ജയകുമാറും നേതൃത്വം നൽകും.വ്യാപാര സ്ഥാപനങ്ങളിൽ അലങ്കാരങ്ങൾ ക്രമീകരിക്കുകയും മികച്ച അലങ്കാരങ്ങൾ നടത്തുന്ന കടകൾക്ക് സമ്മാനം നൽകുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...