കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണം ; നിവേദനം നൽകി സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അസംഘടിത തൊഴിൽ മേഖലയിലെ ഏറ്റവും അവഗണനയും ജോലി അസ്ഥിതതയും മൂലം ബുദ്ധിമുട്ടുന്ന കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നിവേദനം നൽകിയതായി സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മാസ ശമ്പളം ഏറെ ദിവസങ്ങൾ വൈകിയാണ് ലഭിക്കുന്നത്. നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് ജോലിയിൽ നിന്നും നോട്ടീസ് പോലും നൽകാതെയും തൊഴിലാളിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങൾ കേൾക്കാതെയും പിരിച്ചുവിടുന്നു. സൂപ്പർവൈസർമാർ ഫീൽഡ് ഓഫീസർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ മനുഷ്യത്വരഹിതമായി പെരുമാറുന്നു. എട്ടു മണിക്കൂർ ജോലി എന്നുള്ള തൊഴിൽ നിയമം അട്ടിമറിച്ച് പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യാൻ സെക്യൂരിറ്റി ഗാർഡുകൾ നിർബന്ധിതരാകുന്നു.

അടിസ്ഥാനപരമായ ശമ്പളം പോലും നൽകാൻ ഒട്ടുമിക്ക മുതലാളിമാരും നൽകുന്നതിനു കൂട്ടാക്കുന്നില്ല. സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാനപരമായ വിശ്രമ സൗകര്യം ഒരുക്കുന്നില്ല. ഒരാഴ്ചയിലെ ആറു ദിവസത്തെ തുടർച്ചയായി ഡ്യൂട്ടിക്ക് ശേഷം ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള “ഡ്യൂട്ടി ഓഫ്” ജീവനക്കാർക്ക് ലഭിക്കുന്നില്ല. ദേശീയ അവധി ദിവസങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് പകരം മറ്റൊരു ദിവസം “ഡ്യൂട്ടി ഓഫ്” നൽകണമെന്നുള്ള നിയമം പാലിക്കുന്നില്ല. എല്ലാ വ്യക്തിക്കും പ്രതിമാസ ശമ്പള സ്ലിപ്പ് നൽകണമെന്നുള്ള നിയമം പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ നേരിടുന്ന ഗൗരവതരമായ അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....