ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷ്യല്‍ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തിയതികളിലും ട്രെയിൻ നമ്പർ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ ജനുവരി 4, 11, 18 തിയതികളിലും സർവ്വീസ് നടത്തും.

ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 15, 22 തിയതികളിലും, ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 17, 24 തിയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി 4,11,18 തിയതികളിലും, ട്രെയിൻ നമ്പർ 07182 കൊല്ലം കാക്കിനാട സ്പെഷ്യൽ ജനുവരി 06 നും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07179 കാക്കിനട ടൗൺ കൊല്ലം സ്പെഷ്യൽ ട്രെയിൻ ജനുവരി ഒന്നിനും, 8 നും, ട്രെയിൻ നമ്പർ 07180 കൊല്ലം ഗുണ്ടൂർ സ്പെഷ്യൽ ട്രെയിൻ ജനുവരി 3നും 10 നും സർവ്വീസ് നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...