ഇടുക്കി: നാലുവയസ്സുകാരിയെ ശരീരികപീഡനത്തിനിരയാക്കിയെന്ന് തെറ്റിദ്ധരിച്ച് പതിമൂന്നുകാരനെ മര്‍ദിച്ചവശനാക്കി. ബാലികയുടെ ബന്ധുക്കളാണ് തെറ്റിധാരണയെ തുടര്‍ന്ന് 13 കാരനെ മര്‍ദിച്ചവശനാക്കിയത്. എന്നാല്‍ വൈദ്യപരിശോധനയില്‍ ബാലിക പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞതായി ശാന്തന്‍പാറ പോലീസ് പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ സി.ഐ.യുടെ നേതൃത്വത്തില്‍ ബാലികയുടെ മൊഴി എടുക്കുകയുണ്ടായി. ആണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നു.
നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന സംശയത്തില്‍ പതിമൂന്നുകാരനെ മര്‍ദിച്ചവശനാക്കി
RECENT NEWS
Advertisment