സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍. എം ഐ നജീബ് ഖാന്‍ ആണ് പിടിയിലായത്. തമ്പാനൂരിലെ ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ സൂപ്രണ്ടായിരുന്നു നജീബ് ഖാന്‍. ലഹരിക്കേസില്‍ പിടിയിലായതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം ലഹരിക്കച്ചവടം നടത്തിവന്നിരുന്ന ആളാണ് നജീബ് ഖാന്‍. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ച് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇയാള്‍ ഒടുവില്‍ പിടിയിലാകുന്നത്.

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങളെ രഹസ്യമായി ഹോട്ടലില്‍ വിന്യസിച്ച് ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിന് പിന്നാലെ നജീബ് ഖാനെ എംഡിഎംഎയുമായി സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...