കവിയൂർ സ്വദേശി സന്തോഷ് ജെ വർഗീസിന് ബ്രിഗേഡിയർ പദവി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ഇന്ത്യൻ കരസേനയിൽ ക്വാളിറ്റി അഷ്വറൻസിൽ ബ്രിഗേഡിയർ പദവിയിൽ മലയാളി എത്തി. തിരുവല്ല കവിയൂർ പഴമ്പള്ളി സന്തോഷ് ജെ വർഗീസ് ആണ് ഈ പദവി കരസ്ഥമാക്കിയത്. പീരുമേട് മരിയ ഗിരി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങനാശേരി സെൻ്റ് ബെർക്ക്മാൻസ് കോളേജിൽ -പ്രീ ഡിഗ്രിയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിഎസ്‌സി ഫിസിക്‌സ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് എംഎസ്‌സി ഫിസിക്‌സ്, ന്യൂഡൽഹിയിലെ ജവർഹൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബി ടെക്, കമ്പ്യൂട്ടർ സയൻസിൽ എം ടെക് , ഇൻഡോർ, സിസ്റ്റം മാനേജ്‌മെൻ്റിൽ പിജി ഡിപ്ലോമ കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാലയിൽ നിന്ന് എൻഐഐടിയും ക്വാളിറ്റി മാനേജ്‌മെൻ്റിൽ പിജി ഡിപ്ലോമയും കൂടാതെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയേഴ്‌സിൻ്റെ (ഐഇടിഇ) ഫെല്ലോ കൂടിയാണ് സന്തോഷ്.

എം.എസിക്ക് ശേഷം ചെന്നെ ഓഫിസേഴ്സ് ട്രയിനിംഗ് അക്കാഡമിയിൽ ചേർന്നു. തുടർന്ന് ലഫ്നൻ്റായി ഇന്ത്യൻ കരസേനയിൽ സേവനം ആരംഭിച്ചു. പഞ്ചാബിലെ ഫിറോസ് പൂരിൽ ആദ്യ നിയമനം. 31 വർഷമായി കോർപ്സ് ഓഫ് സിഗ്നൽസിൽ തുടരുന്നു. ന്യു ഡൽഹിയിലെ ഡി. ജി.ക്യു. എ ഹെഡ് ക്വാർട്ടേഴ്സിൽ കേണൽ റാങ്കിൽ സേവനം നടത്തി വരവെയാണ് ഇവിടെ തന്നെ ബ്രിഗേഡിയറായി നിയമനം ലഭിച്ചത്.
2010 ജനുവരിയിൽ ചീഫ് ഓഫ് ആർമി സ്റ്റാഫിൻ്റെ പ്രശംസയും 2022 ൽ ഡയറക്ടർ ജനറൽ, (ഡി.ജി.ക്യു .എ ) പ്രശംസയും ലഭിച്ചിട്ടുണ്ട്. പീരുമേട് തഹസിൽദാർ ആയിരുന്ന ജോൺസ് വർഗിസിൻ്റെയും (സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറായി വിരമിച്ചു)
സാലി ജോൺസിൻ്റെയും മൂത്ത മകനാണ് സന്തോഷ് . ഭാര്യ – സോബി ജെ വറുഗീസ്, മകൻ അലൻ, ഡിജിറ്റൽ മാർക്കറ്റിംഗിൽ എഞ്ചിനീയറായി ജോലി നോക്കുന്നു.
മകൾ- ആൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...