പറക്കോട് : ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ സപ്താഹയജ്ഞം ആരംഭിച്ചു. ഹിന്ദുമത സമ്മേളനം 24 മുതൽ 27 വരെയും പൊങ്കാല 29-നും ഉത്സവം 30-നും നടക്കും. സപ്താഹത്തിന് എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം, ഒന്നിന് അന്നദാനം, വൈകിട്ട് 6.30-ന് പ്രഭാഷണം. 24-ന് രാവിലെ 11-ന് ഉണ്ണിയൂട്ട്, രാത്രി ഏഴിന് ഹിന്ദുമതസമ്മേളനം ഉദ്ഘാടനവും വേദശ്രീ പറക്കോട് എൻ.വി. നമ്പ്യാതിരി പുരസ്കാരസമർപ്പണം. മുൻ റിട്ട. ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകർത്രിയും സാമൂഹിക പ്രവർത്തകയും മുൻ കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുൻ ഡയറക്ടറുമായ ഡോ. ലക്ഷ്മികുമാരിക്ക് വേദശ്രീ പറക്കോട് എൻ.വി.നമ്പ്യാതിരി പുരസ്കാരം സമർപ്പിക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് എ.ആർ. രാജശേഖരൻ നായർ അധ്യക്ഷത വഹിക്കും. 25-ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, ഏഴിന് ഹിന്ദു മഹാസമ്മേളനം(വനിതാ സമ്മേളനം). 25-ന് രാവിലെ 10.30-ന് രുക്‌മിണീസ്വയംവരം, വൈകിട്ട് ഏഴിന് ഹിന്ദു മഹാസമ്മേളനം. പ്രഭാഷകൻ കെ. രാഹുൽ (കണ്ണൂർ ശ്രേഷ്ഠ ഭാരതം). 27-ന് വൈകിട്ട് ഏഴിന് ഹിന്ദുമത സമ്മേളനം സമാപനം. 28-ന് ഉച്ചയ്ക്ക് ഒന്നിന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി എട്ടിന് നൃത്തരാവ്. 29-ന് രാവിലെ 6.30-ന് പൊങ്കാല, വൈകീട്ട് അഞ്ചിന് തിരുവാതിര, രാത്രി ഏഴിന് മാനസജപലഹരി. 30-ന് ഉത്സവം. വൈകിട്ട് മൂന്നിന് എഴുന്നള്ളത്ത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























