കെട്ടിട നിർമാണത്തിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മാസ്റ്റർ ബിൽറ്റ് കമ്പനി എംഡി ശരത് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെട്ടിട നിർമാണത്തിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മാസ്റ്റർ ബിൽറ്റ് കമ്പനി എംഡി ശരത് അറസ്റ്റിൽ. പ്രതിയെ ഇൻഫോ പാർക്ക്‌ പോലീസ് ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കൃഷ്ണപ്രസാദ്, ലിയോ എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ശരത്തിനെ സഹോദരന്റെ മൊബൈൽ ഫോൺ സിം കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്. ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐ ബദറുദ്ദീൻ, എസ്സിപിഒ കണ്ണൻ എന്നിവരടങ്ങുന്ന സംഘം ചെന്നൈയിൽ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വീടും ഫ്ലാറ്റുകളും നിർമ്മിച്ച് നൽകാം എന്ന് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് വൻ തുക പണമായി സ്വീകരിക്കുകയും എന്നാൽ കൃത്യസമയത്തോ ആവശ്യപ്പെട്ട രീതിയിലോ നിർമ്മാണം പൂർത്തിയാക്കി നൽകാതെ വഞ്ചിക്കുകയുമായിരുന്നു ഇയാളുടെ തട്ടിപ്പ് രീതി. നിസാർ എന്ന വ്യക്തിയിൽ നിന്ന് ഫ്ലാറ്റ് നിർമ്മിച്ച് നൽകാം എന്ന് വിശ്വസിപ്പിച്ച് 22.15 ലക്ഷം രൂപ വാങ്ങിയ ശേഷം നിർമ്മാണം പൂർത്തിയാക്കി നൽകാതിരുന്ന സംഭവത്തിലാണ് ഒടുവിലത്തെ കേസും അറസ്റ്റും. കേസിൽ പങ്കാളികളായ മാസ്റ്റർ ബിൽറ്റ് കമ്പനി ഭാരവാഹികളായ കൃഷ്ണപ്രസാദ്, ലിയോ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രിയിൽ കരാർ ജീവനക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; പ്രതിയെ...

0
ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിൽ ജീവനക്കാരിയായ യുവതിയെ...

പോലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പിടികൂടി

0
മംഗളൂരു: ബാജ്‌പെ പോലീസ് ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് ചൊവ്വാഴ്ച...

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം ; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധനയുമായി ഇറാൻ

0
ടെഹ്റാൻ : അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള...

അംബായാഗം : നാരായണീയ പാരായണ യജ്ഞത്തിന്റെ എട്ടാം ദിനം മന്ദിരം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

0
റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗത്തിന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ...