കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യവിവരം നല്‍കാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും. കോടതിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ അഭിഭാഷകന് വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി നിര്‍ദേശം നല്കി.
സ്വപ്നയെയും സരിത്തിനെയും മൂന്നു ദിവസം കൂടി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.