തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്ന് പിടിയിലായ സരിത്തിന്റെ മൊഴി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട് ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നൽകി. കെ എസ് ഐ ടി ഐ യിലെ ഓപ്പറേഷൻ മാനേജർ സ്വപ്ന സുരേഷിന്റെ സ്വർണക്കടത്തിലെ പങ്കിനെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്യൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ തുടരുന്നു.
സരിത്തിന്റെ മൊഴി പുറത്ത് : 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ട്
RECENT NEWS
Advertisment