മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി ജനാര്‍ദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മം​ഗളൂരു: മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി ജനാര്‍ദ്ദന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ജനാര്‍ദ്ദന പൂജാരിക്ക് 83 വയസ്സുണ്ട്.

അദ്ദേഹത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട അവസ്ഥയല്ലെന്നും മകന്‍ സന്തോഷ് ജെ പൂജാരി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മകന്‍ പറഞ്ഞു. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് സ്രവ പരിശോധന നടത്തി കൊവിഡ് സ്ഥിരീകരിച്ചത്.

ദക്ഷിണ കന്നട ജില്ലയിലെ ബന്ത്വാളിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യയില്‍ നിന്നാകാം ഇദ്ദേഹത്തിന് അണുബാധയുണ്ടായതെന്ന് സംശയിക്കുന്നു. വീട്ടിലെ ജോലിക്കാരില്‍ നിന്ന് വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ജനാര്‍ദ്ദന പൂജാരിയുടെ ഭാര്യയെയും  ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...