കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിന്റെ മൊഴി പുറത്ത്. കളളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സി.പി.എം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നും സരിത്ത് എന്‍ഫോഴ്സ്‌മെന്റിനോട് പറഞ്ഞു.
കളളക്കടത്ത് ഇടപാടുകള്‍ ഈ ഗ്രൂപ്പ് വഴിയാണ് നടത്തിയത്. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.