ന്യൂഡൽഹി : കോണ്‍ഗ്രസ് എം പി ശശി തരൂരിന് വിദേശയാത്രക്ക് അനുമതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് അനുമതി നല്‍കിയത്. യുഎഇ, ഫ്രാൻസ്, നോർവേ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി തേടി തരൂർ കോടതിയെ സമീപിച്ചിരുന്നു. ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ ശശി തരൂരിന് വിദേശ യാത്രയ്ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്.
ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി
RECENT NEWS
Advertisment