നിര്‍ഭയ കേസ് പ്രതികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന നിര്‍ഭയ കേസ് പ്രതികള്‍ക്ക്  കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍. അക്ഷയ്, വിനയ് ശര്‍മ്മ എന്നിവര്‍ക്ക് ബന്ധുക്കളെ കാണുന്നത് അറിയിക്കാന്‍ നിര്‍ദേശം നല്‍കി. അതേ സമയം മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിയില്‍ തീഹാര്‍ ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിശോധിക്കും.

കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെ മാര്‍ച്ച്‌ മൂന്നിന് രാവിലെ ആറിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. 2012 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ ഓടുന്ന ബസില്‍ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിയുകയും ഗുരുതരമായ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....