ഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനവും, പരിഹാസവുമായി ശശി തരൂര്‍ എംപി. സാമൂഹ്യമാധ്യമത്തില്‍ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ‘ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.
One more problem with this government’s hopeless economic policies: they aim for short-term revenue gains through taxation, on everything from fuel to manufacturing, heedless of the intermediate & long-term damage this does to GDP growth. https://t.co/ZV32lVNk9i
— Shashi Tharoor (@ShashiTharoor) September 15, 2020