ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോണ്‍ഗ്രസ് സെമിനാര്‍ മാറ്റിവെച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോണ്‍ഗ്രസ് സെമിനാര്‍ മാറ്റിവെച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ടാണ് സെമിനാര്‍ മാറ്റിവെപ്പിച്ചതെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഈ നീക്കത്തെ ശക്തിയായി വിമര്‍ശിച്ച്‌ കൊണ്ട് കെ എസ് ശബരിനാഥന്‍ രംഗത്തെത്തിയത്.

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്ന് അദ്ദേഹം തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മലബാറിന്‍റെ മണ്ണില്‍ കോണ്‍ഗ്രസിന്‍റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്നത് താന്‍ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ശബരിനാഥന്‍ തന്‍റെ  ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഐ ഐ സിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് കേരളത്തില്‍ നിന്ന് ആദ്യം പിന്തുണ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ശബരീനാഥന്‍.

ശബരിയുടെ പോസ്റ്റിന്‍റെ  പൂര്‍ണ്ണരൂപം
സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്‍റെ മണ്ണില്‍ കോണ്‍ഗ്രസിന്‍റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ: ശശി തരൂരിന് കഴിയുമായിരുന്നു. എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞു.

മഹാരാഷ്ട്രയുടെ മണ്ണില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സവര്‍ക്കര്‍ക്കെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി ? സമാനമായ ആശയമല്ലേ ഈ വേദിയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എംപിയായി മൂന്ന് വട്ടം വിജയിച്ച  ശശി തരൂരും പങ്കിടുമായിരുന്നത്. അത് കോണ്‍ഗ്രസിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം എന്ത് മികവുറ്റതാകുമായിരുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....