മുസ്‌ലിംകള്‍ക്ക് മാത്രമുള്ള പദ്ധതി നഷ്ടമായെന്ന് സതീശന്‍ ; സര്‍ക്കാര്‍ സ്പര്‍ധ ഉണ്ടാക്കുന്നു : ലീഗ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ വീണ്ടും വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് ഫോര്‍മുല സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചില്ല. ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തത്. ലീഗിന്റെ അഭിപ്രായവും സര്‍ക്കാര്‍ പരിഗണിക്കണം. വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. മുസ്‌ലിംകള്‍ക്കായി മാത്രമുള്ള പദ്ധതി നഷ്ടമായതാണ് ലീഗിന്റെ പരാതിയെന്നും സതീശന്‍ പറഞ്ഞു.

സച്ചാര്‍ കമ്മിറ്റിക്കുപകരം പാലോളി കമ്മിറ്റിയെ വച്ചതുതന്നെ സ്കോളര്‍ഷിപ്പില്‍ വെള്ളം ചേര്‍ക്കാനാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വീണ്ടും കുറച്ചെന്ന് ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു‍. അനാവശ്യ സ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക്, മറ്റുള്ളവര്‍ക്ക് വേറെ കമ്മിറ്റി വരട്ടെയെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നു പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിയമസഭയിലും സമാനമായ നിലപാട് എടുക്കും. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. സതീശനോട് ഫോണില്‍ സംസാരിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...