മുന്‍പ് 7.81 ലക്ഷം അനുവദിച്ചിട്ടും നിഘണ്ടു തയാറായില്ല ; ഇപ്പോള്‍ മഹാനിഘണ്ടു എഡിറ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളം മഹാനിഘണ്ടുവിന്റെ എഡിറ്ററായ സംസ്കൃതം പ്രഫസര്‍ക്ക് ബഹുഭാഷാ നിഘണ്ടു തയാറാക്കാന്‍ മുന്‍പ് യുജിസി 7,81,600 രൂപ അനുവദിച്ചെങ്കിലും പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചുവെന്ന ഗുരുതര ആക്ഷേപവുമായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി രംഗത്ത്. ഇങ്ങനെയുള്ളയാളെ ആണ് കേരള സര്‍വകലാശാല മഹാനിഘണ്ടുവിന്റെ ചുമതല ഏല്‍പിച്ചിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രധാന ദ്രാവിഡ ഭാഷകളുടെയും ഏതാനും ഇന്‍ഡോ – യൂറോപ്യന്‍ ഭാഷകളുടെയും നിഘണ്ടുവായ ‘ബഹുഭാഷാ ബോധിനി’ തയാറാക്കാനാണ് ഈ പ്രഫസര്‍ക്കു 2012 ഫെബ്രുവരിയില്‍ യുജിസി തുക അനുവദിച്ചത്. യുജിസി ഉത്തരവ് പ്രകാരം ഡിസംബര്‍ മാസത്തില്‍ ഈ തുക കേന്ദ്ര സര്‍ക്കാര്‍ സംസ്കൃത സര്‍വകലാശാലയ്ക്കു കൈമാറിയിരുന്നു. 5 വര്‍ഷം കഴിഞ്ഞിട്ടും നിഘണ്ടു നി‍ര്‍മാണം ആരംഭിക്കാത്തതു കൊണ്ട് അനുവദിച്ച തുക മടക്കി നല്‍കാന്‍ സംസ്കൃത സര്‍കലാശാലാ അധികൃതര്‍ പ്രഫസറോട് ആവശ്യപ്പെട്ടു.

നിഘണ്ടു നിര്‍മാണത്തിന് യുജിസി അനുവദിച്ചിരുന്നത് 2 വര്‍ഷം ആയിരുന്നു. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് പ്രഫസര്‍ വരുത്തിയതെന്നാണ് ആക്ഷേപം. വിവിധ ഭാഷകളില്‍ പാണ്ഡിത്യമുള്ള ബഹുഭാഷാ പ്രതിഭ ആയതു കൊണ്ടാണ് ഇവരെ സര്‍വകലാശാലാ ഓര്‍ഡിനന്‍സിലെ യോഗ്യതാ വ്യവസ്ഥകള്‍ ലംഘിച്ച് എഡിറ്ററായി നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...